പിങ്ക് നിറമുള്ള ലെഹങ്കയില്‍ നടി മിയ; മനസമ്മതത്തിന്‍റെ വീഡിയോ കാണാം

single-img
24 August 2020

പ്രശസ്ത നടി മിയയുടെ മനസമ്മതത്തിന്റെ വീഡിയോ പുറത്തുവിട്ടു. പള്ളിയിൽ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ജൂൺ മാസത്തിന്റെ ആദ്യമായിരുന്നു മിയയുടെയും അശ്വിന്റെയും വിവാഹനിശ്ചയം. അന്ന് അശ്വിന്റെ വീട്ടിൽവച്ചാണ് ചടങ്ങുകൾ നടന്നത്.

ഡാര്‍ക്ക് അല്ലാത്ത പിങ്ക് നിറമുള്ള ലെഹങ്ക അണിഞ്ഞ്സുന്ദരിയായിട്ടായിരുന്നു മനസമ്മതത്തിന് മിയ എത്തിയത്.
അതേസമയം വെള്ള ഷര്‍ട്ടില്‍ ഇളംനീല നിറമുള്ള ഓവര്‍കോട്ട് ആയിരുന്നു അശ്വിന്റെ വേഷം. കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മതത്തിലും പങ്കെടുത്തിരിക്കുന്നത്.