ഗാന്ധിജി നൽകിയ കണ്ണട ലേലത്തിൽ പോയത് രണ്ടരക്കോടി രൂപയ്ക്ക്

single-img
23 August 2020

ഗാ​ന്ധി​ജി സ​മ്മാ​ന​മാ​യി ന​ൽ​കി​യ ക​ണ്ണ​ട ര​ണ്ട​ര കോ​ടി രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ പോയി. ഒ​രു നൂ​റ്റാ​ണ്ട് മു​ൻ​പ് ഗാന്ധിജി നൽകിയ കണ്ണടയാണ് ഇീ ഭീമമായ തുകയ്ക്ക് വിറ്റു പോയത്. യു​കെ​യി​ലെ ഈ​സ്റ്റ് ബ്രി​സ്റ്റ​ൾ ഓ​ക്ഷ​ൻ​സാ​ണ് ക​ണ്ണ​ട ലേ​ല​ത്തി​ൽ വെ​ച്ച​ത്. 

സ്ഥാ​പ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ തു​ക​യ്ക്കാ​ണ് ക​ണ്ണ​ട വി​റ്റ​തെന്നാണ് റിപ്പോർട്ടുകൾ. 14 ല​ക്ഷ​ത്തോ​ളം രൂ​പ മാത്രമേ ലേ​ല​ത്തു​ക പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​ള്ളൂ​വെ​ന്നും ഇ​ത്ര​യ​ധി​കം തു​ക ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കമ്പനി അ​റി​യി​ച്ചു. 

നാ​ലാ​ഴ്ച മു​മ്പാ​ണ് ലേ​ല​ക്ക​മ്പനി​യു​ടെ ക​ത്തു​പെ​ട്ടി​യി​ൽ ക​വ​റി​ലാ​ക്കി നി​ക്ഷേ​പി​ച്ച​നി​ല​യി​ൽ ക​ണ്ണ​ട ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ്രി​ട്ടീ​ഷ് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​നി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന വ്യ​ക്തി​യു​ടെ ചെ​റു​മ​ക​നാ​യി​രു​ന്നു ഇ​ത് അ​യ​ച്ച​ത്. 

ക​ണ്ണ​ട 1910 നും 1920 ​നും ഇ​ട​യി​ൽ നി​ർ​മ്മി​ച്ച​തും ഉ​പ​യോ​ഗി​ച്ച​തു​മാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.