അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു

single-img
23 August 2020

കിഴക്കന്‍ അഫ്‌ഗാനിസ്ഥാനിൽ റോഡരികില്‍ ബോംബ് പൊട്ടി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഇസ്‌ലാമിക തീവ്ര സംഘടനയായ താലിബാനുമായി രാജ്യത്തെ സര്‍ക്കാര്‍ സമാധാന ചര്‍ച്ച നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

റോഡിന്റെ അരികിലായി സ്ഥാപിച്ച ബോംബില്‍ ഇവരുടെ വാഹനം ഇടിപ്പിച്ചാണ് സ്‌ഫോടനമുണ്ടാക്കിയതെന്നും
ഈ ആക്രമണത്തിൽ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടതായും ഗസ്‌നി പ്രവിശ്യയിലെ ഗവര്‍ണറുടെ വക്താവ് അറിയിക്കുകയായിരുന്നു.

അഫ്‌ഗാനിസ്ഥാനിൽ അടുത്തകാലത്തായി സിവിലിയന്‍മാര്‍ക്കുനേരെയുള്ള ആക്രമം വര്‍ദ്ധിക്കുകയാണ്. അവസാന ആറ് മാസത്തിനുള്ളില്‍ മാത്രം അഫ്ഗാനില്‍ 1282 ആളുകള്‍ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്ന് യുഎന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആക്രമണങ്ങളിലും മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.