പുതിയ അധ്യക്ഷനെ പാര്‍ട്ടി കണ്ടെത്തണം; കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ പദവി സോണിയ ഒഴിയുന്നു

single-img
23 August 2020

കോൺഗ്രസ് പാര്‍ട്ടിയില്‍ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് തനിക്ക് ഇനിയും തുടരാനാവില്ല എന്ന് സോണിയ ഗാന്ധി പ്രവർത്തക സമിതിയെ അറിയിച്ചു.പാര്‍ട്ടിയുടെ പുതിയ പാർട്ടി അധ്യക്ഷനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള മുതിർന്ന നേതാക്കളുടെ കത്തിനോട് സോണിയ ഗാന്ധി, താനല്ല, പാർട്ടി തന്നെപുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് സോണിയ അറിയിച്ചെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോൺഗ്രസ് പാര്‍ട്ടിക്ക് മുന്നില്‍ നിന്നും നയിക്കാന്‍ ഒരു സ്ഥിരം അധ്യക്ഷൻ വേണമെന്നും ഉടൻ തന്നെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഇരുപതിലധികം മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. ഈ കത്തിന് മറുപടിയായി സോണിയ അയച്ച ഔദ്യോഗിക കത്തിൽ താൻ ഇനി ഇടക്കാല അധ്യക്ഷയായി തുടരാനില്ലെന്ന് അറിയിച്ചെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.