അഭിനയം, നൃത്തം; ഇനി വസ്ത്ര വ്യാപാര രംഗത്തേക്ക് സാനിയ ഇയ്യപ്പന്‍

single-img
23 August 2020

സൂപ്പർ ഹിറ്റായ ക്വീന്‍’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ നായികയായി അരങ്ങേറിയ നടിയാണ് സാനിയ ഇയ്യപ്പൻ. അഭിനയവും ഡാൻസും വഴിയാണ് സാനിയയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്എങ്കിൽ ഇപ്പോൾ വസ്ത്ര വ്യാപാര രംഗത്തേക്ക് പുതിയ ചുവടു വെപ്പുമായി എത്തിയിരിക്കുകയാണ് സാനിയ.

സോഷ്യൽ മീഡിയയിലൂടെ സാനിയ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ‘സാനിയാസ് സിഗ്നേച്ചര്‍’ എന്ന പേരിലാണ് സാനിയയുടെ ക്ലോത്തിങ് ബ്രാൻഡ് പ്രൊഡക്ടിന്റെ പേര്. നിലവിൽ ഇതൊരു ഓണ്‍ലൈന്‍ സ്റ്റോറാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത ദിവസങ്ങളിൽ പുറത്ത് വിടാമെന്നും സാനിയ പറയുന്നു.