തന്റെ പേരില്‍ നിന്നും മെഹബൂബ മുഫ്തി എന്ന പേര് മാറ്റാന്‍ ഇളയ മകള്‍

single-img
23 August 2020

ജമ്മു കാശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയും പിഡിപിയുടെ പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ പേര് മാറ്റുകയാണ് എന്ന് മുഫ്തിയുടെ ഇളയ മകള്‍ ഇര്‍തിക ജാവേദ് അറിയിച്ചു. ഇപ്പോള്‍ തന്റെ പാസ്‌പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന പേര് മെഹബൂബ സയ്യിദ് എന്ന് മാറ്റാന്‍ ഇവര്‍ നടപടി ആരംഭിക്കുകയും ചെയ്തു.

പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക പത്രത്തില്‍ ഇവര്‍ അറിയിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ പാസ്പോര്‍ട്ടില്‍ നിന്നും തന്റെ അമ്മയുടെ പേര് മെഹബൂബ മുഫ്തിയില്‍ നിന്ന് മെഹബൂബ സയ്യിദിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നതായാണ് അറിയിപ്പില്‍ പറയുന്നത്. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടാമെന്നും സൂചിപ്പിക്കുന്നു.

അതേസമയം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 2019 ആഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി തടവിലാണ്.