കോവിഡ് ദുരിതാശ്വാസം; അഞ്ച് കോടി രൂപ നൽകുമെന്ന് സൂര്യ

single-img
23 August 2020

തന്റെ ഏറ്റവും പുതിയ സിനിമയായ ‘സുരാരൈ പോട്ര്’ ഓ ടി ടി റിലീസിന് തയ്യാറെടുക്കുന്നു എന്ന വാർത്ത പുറത്തുവിട്ടതിന് പിന്നാലെ മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് തമിഴ് നടൻ സൂര്യ. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് താന്‍ അഞ്ച് കോടി രൂപ താൻ സംഭാവന നൽകുമെന്നാണ് സൂര്യ അറിയിച്ചത്.
വൈറസ് വ്യാപനം മൂലം വഴി മുട്ടിയ സിനിമാ രംഗത്തെ പ്രവർത്തകരെയും കോവിഡിനെതിരേ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

സൂര്യയുടെ പുതിയ സിനിമ ഒക്ടോബർ 30ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. സുധി കൊങ്ക്രയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈചിത്രത്തിൽ മലയാളി താരം അപർണ ബാലമുരളിയാണ് നായികയായെത്തുന്നത്. ഒരു എയർലൈൻ കമ്പനിയായ എയർ ഡെക്കാൻ സ്ഥാപകനായ ജിആർ ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള കഥയാണ്‌ ഈ സിനിമ പറയുന്നത്.

സൂര്യ അഭിനയിക്കുന്ന മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. ബോളിവുഡ് താരം ജാക്കി ഷെറോഫ്, മോഹൻ ബാബു, പരേഷ് റവാൽ എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുന്നു.