മുഖ്യമന്ത്രി രാജിവയ്ക്കണം: കെ സുരേന്ദ്രൻ ഉപവാസം ആരംഭിച്ചു

single-img
23 August 2020

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ്  കെ.സുരേന്ദ്രൻ ഉപവസം ആരംഭിച്ചു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്തു.ബി.ജെ.പി സംസ്ഥാന കാര്യാലയത്തിലാണ് ഉപവാസം നടക്കുന്നത്. 

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുള്ളതായി തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ സമരം. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് ഉപവാസ സമരം നടക്കുക.അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതുപക്ഷ സർക്കാരിനെതിരെയുള്ള തുടര്‍ സമര പരിപാടികള്‍ക്ക് ബി.ജെ.പി കോര്‍ കമ്മറ്റി രൂപം നല്‍കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.