അദാനിയുമായി ബന്ധമുള്ള സ്ഥാപനമാണെന്ന് അറിയില്ലായിരുന്നു: കോടിയേരി

single-img
23 August 2020

അദാനിയെ സഹായിക്കാൻ വേണ്ടിയാണ് തിരുവനന്തപുരം വിമാനത്താവള വിവാദം കേരളത്തിൽ കോൺഗ്രസ് ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സർക്കാർ ബിഡ് തയ്യാറാക്കിയ സ്ഥാപനവും അദാനി ബന്ധമുള്ള നിയമ സ്ഥാപനവും തമ്മിൽ ഒരു ബന്ധവുമില്ല.

ഇത്തരത്തിൽ ഉണ്ടാക്കിയ പുതിയ വിവാദം അദാനിയെ സഹായിക്കാനാണ് . കോൺഗ്രസ് പാർട്ടിക്ക് ഈ വിഷയത്തിൽ ഇരട്ടത്താപ്പ് ആണെന്നും കോടിയേരി ആരോപിച്ചു. ഒരിക്കലും അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമാണെന്ന് അറിഞ്ഞുകൊണ്ടല്ല അവരെ സമീപിച്ചത്. അതേസമയം അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനം ഇക്കാര്യത്തിൽസ്വമേധയാ പിൻമാറണമായിരുന്നു.

കേരളം ഒരു കാരണവശാലും അദാനിക്ക് വിമാനത്താവളം വിട്ടു നൽകില്ല. രാജ്യത്തെ മറ്റുള്ള സംസ്ഥാനങ്ങളിലെ ബിഡിൽ എന്താണ് സംഭവിച്ചതെന്ന് കേന്ദ്ര സര്‍ക്കാർ വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.