ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ബിജെപി നേതാവ് സന്ദീപ് വാരിയർ; ആളുമാറിയത് ഗൂഗിളിന്

single-img
23 August 2020

ഐപിഎല്ലിൽ 13–ാം പതിപ്പിന് തയാറെടുക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് സന്ദീപ് വാരിയർ അബദ്ധത്തിൽ ഇടംനേടി. ഇന്റർനെറ്റിൽ ഗൂഗിളിൽ kkr squad 2020 എന്ന് തെരയുമ്പോഴാണ് ബോളർമാരുടെ നിരയിൽ ബിജെപി വക്താവായ സന്ദീപ് വാരിയരെ കാണാൻ കഴിയുന്നത് .

ശരിക്കും കൊൽക്കത്ത ടീമിലെ മലയാളി താരം സന്ദീപ് വാരിയരുടെ സ്ഥാനത്താണ് ഇത്തരത്തിൽ ആളുമാറി ബിജെപി നേതാവ് ഇടം കണ്ടെത്തിയത്. ഇംഗ്ലീഷിൽ എഴുതുമ്പോൾ ഇരുവരുടെയും പേരിന്റെ സ്പെല്ലിങ് മാറ്റം ഉണ്ടെങ്കിലും മലയാളത്തിൽ ഉച്ചാരണം ഒരുപോലെയാണ്.

ബിജെപി നേതാവായ സന്ദീപ് വാര്യരുടെ മുഴുവൻ പേര് ഇംഗ്ലിഷിൽ Sandeep G. Varier എന്നാണ്. അതേസമയം ക്രിക്കറ്റ് താരം സന്ദീപ് വാരിയരുടേത് Sandeep S. Warrier എന്നുമാണ്.