യു​ഡി​എ​ഫു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കാ​നു​ള്ള അ​വ​സ​രം ജോ​സ് വി​ഭാ​ഗം ന​ഷ്ട​പ്പെ​ടു​ത്തി​:ബെന്നി ബഹനാൻ

single-img
23 August 2020

സ​ർ​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ൽ​നി​ന്ന് വിട്ടുനിൽക്കാനൊരുങ്ങുന്ന ജോസ് കെ മാണി വിഭാഗത്തിന് കർശന താക്കീതുമായി യുിഎഫ്. അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ൽ​നി​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗം വി​ട്ടു​നി​ന്നാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് യുഡിഎഫ് മുന്നറിയിപ്പ് നൽകി. 

യു​ഡി​എ​ഫു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കാ​നു​ള്ള അ​വ​സ​രം ജോ​സ് വി​ഭാ​ഗം ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും ക​ൺ​വീ​ന​ർ ബെ​ന്നി ബ​ഹനാ​ൻ പ​റ​ഞ്ഞു. ശാ​സ​ന എ​ന്ന നി​ല​യി​ലാ​ണ് മു​ന്ന​ണി​യി​ൽ​നി​ന്നും അ​വ​രെ മാ​റ്റി നി​ർ​ത്തി​യ​ത്. അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്നാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ബെ​ന്നി ബെ​ഹ്നാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. 

കേ​ര​ള കോ​ൺ​ഗ്ര​സ് വി​പ്പ് ലം​ഘി​ച്ചാ​ൽ സ​ഭാ അം​ഗ​ത്വം റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്ന് പി.​ജെ ജോ​സ​ഫും പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.