കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

single-img
23 August 2020

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു. മലപ്പുറത്തുനിന്നും എത്തിയ സംഘമാണ് കൂത്തുപറമ്പിലുള്ള ഒരു ലോഡ്ജിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ദിൻഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.

സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇതിന് പിന്നിൽ എന്ന് പൊലീസ് പറയുന്നു.
പോലീസ് നിലവില്‍ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.