തുർക്കിയിൽ മതഭ്രാന്തിൻ്റെ വിളയാട്ടം: ഒരു മ്യൂസിയം കൂടി മുസ്ലീംപള്ളിയായി

single-img
22 August 2020

തുർക്കി പ്രസിഡൻ്റ് എർദോഗന് എന്തു പറ്റി? ലോകം മുഴുവൻ ഇന്ന് ഈ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഹാ​ഗി​യ സോ​ഫി​യ​ക്ക് ശേ​ഷം തു​ർ​ക്കി​യി​ലെ പ്ര​ശ​സ്ത​മാ​യ ചോ​റ മ്യൂ​സി​യ​വും മു​സ്ലീം പ​ള്ളി​യാ​ക്കി തു​ർ​ക്കി ഭ​ര​ണ​കൂ​ടം മാറ്റിയ വാർത്ത ഒരു ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. എർദോഗൻ മതഭ്രന്തിലേക്കു വഴുതിവീഴുകാണോ എന്ന ചോദ്യമാണ് ലോകം ഇന്ന് ഉയർത്തുന്നതും. 

കോ​ണ്‍​സ്റ്റാ​ന്‍റി​നേ​പ്പി​ളി​ലെ ന​ഗ​ര മ​തി​ലു​ക​ൾ​ക്ക് സ​മീ​പ​ത്തെ ചോ​റ മ്യൂ​സി​യം പ്ര​ശ​സ്ത​മാ​ണ്. ഈ മ്യൂസിയത്തെയാണ് ശക്തമായ എതിർപ്പുകൾ ഉയരുന്നതിനിടയിലും എർദോഗൻ പള്ളിയാക്കി മാറ്റിയിരിക്കുന്നത്. ഹാ​ഗി​യ സോ​ഫി​യ​ക്ക് സ​മാ​ന​മാ​യി ക്രി​സ്ത്യ​ൻ പ​ള്ളി​യാ​യി നി​ർ​മ്മി​ക്കു​ക​യും 1453ൽ ​ഓ​ട്ടോ​മ​ൻ സാ​മ്രാ​ജ്യം മു​സ്ലിം പ​ള്ളി​യാ​യും പി​ന്നീ​ട് മ്യൂ​സി​യ​മാ​യും പ​രി​വ​ർ​ത്തി​ച്ച ചോ​റ മ്യൂ​സി​യം വീണ്ടും ഇസ്ലാം പള്ളിയായി മാറിയിരിക്കുന്നു. 

വെ​ള്ളി​യാ​ഴ്ച​യാ​ണ് മ്യൂ​സി​യം പ​ള്ളി​യാ​ക്കി മാ​റ്റി​യ ഉ​ത്ത​ര​വി​ൽ എ​ർ​ദോ​ഗാ​ൻ ഒ​പ്പ് വെ​ച്ച​ത്. മ്യൂ​സി​യം വി​ശ്വാ​സി​ക​ൾ​ക്ക് പ്രാ​ർ​ഥ​ന​ക്കാ​യി തു​റ​ന്ന് കൊ​ടു​ക്കുകയും ചെയ്തിരുന്നു. മ്യൂ​സി​യ​ത്തി​ന​ക​ത്തെ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ബൈ​ബി​ൾ ക​ഥ​ക​ളെ ആ​സ്പ​ദ​മാ​ക്കി വ​ര​ച്ച ചു​മ​ർ ചി​ത്ര​ങ്ങ​ൾ ലോക പ്രശസ്തമാണ്. മുസ്ലീം പള്ളിയാക്കി മാറ്റിയതിനു പിന്നാലെ ഈ ചുമർചിത്രങ്ങൾ നി​ല​നി​ർ​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

പ്ര​ശ​സ്ത​മാ​യ ഹാ​ഗി​യ സോ​ഫി​യ മ്യൂ​സി​യം മു​സ്ലിം പ​ള്ളി​യാ​ക്കി മാ​റ്റി​യ​തി​ൽ ലോ​ക​വ്യാ​പ​ക പ്ര​തി​ഷേ​ധ​യ​ങ്ങളാണ് ഉയർന്നത്. എന്നാൽ എടുത്ത തീ​രു​മാ​നത്തിൽ നിന്നും പിന്നോട്ടു പോകുവാൻ എർദോഗൻ തയ്യാറായിരുന്നില്ല. ഈ നടപടിയ്ക്ക് എതിരെ തുർക്കിയിൽ നിന്നുതന്നെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നത്. ആ പ്രതിഷേധങ്ങൾക്ക് എർദോഗൻ തരിമ്പും വില നൽകിയില്ല എന്നുതന്നെ പറയാം. അതിനു പിന്നാലെയാണ് ഒ​രു​മാ​സം ക​ഴി​ഞ്ഞതിനു പിറകേ ചോ​റ മ്യൂ​സി​യ​വും മുസ്ലീം പള്ളിയാക്കി മാറ്റുന്നത്. 

4-ാം നൂറ്റാണ്ടില്‍ ബൈസൻ്റെെന്‍ കാലഘട്ടത്തിലായിരുന്നു ചോറ ക്രിസ്ത്യൻ പള്ളി നിര്‍മ്മിച്ചത്. 12ാം നൂറ്റാണ്ടില്‍ ഭൂമികുലുക്കത്തില്‍ ഭാഗികമായി തകര്‍ന്ന ഈ പള്ളി 1077-81 കാലഘട്ടത്തില്‍ പുതുക്കി പണിതിരുന്നു. 1453 ല്‍ ഓട്ടോമന്‍ സേന ഇന്നത്തെ ഇസ്‌താബൂള്‍ പിടിച്ചടക്കിയതിനു ശേഷം ഇത് മുസ്ലിം പള്ളിയാക്കി മാറ്റുകയും പിൽക്കാലത്ത് മ്യുസിയമായി ഉയർത്തുകയും ചെയ്തു. 

ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളുള്ള കെട്ടിടങ്ങളിൽ ഒന്നാണ് ഹാഗിയ സോഫിയ. ഒരു കൂറ്റൻ താഴികക്കുടവും അതിന് ഇരുവശങ്ങളിലുമായി രണ്ട് ചെറിയ താഴികക്കുടങ്ങളുമാണ് ഇതിന്റെ പ്രത്യേകത. മൊസൈക്കുകൊണ്ട് ചിത്രപ്പണിചെയ്ത ചുവരുകളാണ് മറ്റൊരു ആകർഷണം.

എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിൻ്റെ അധിപനായിരുന്ന ജസ്റ്റീനിയൻ ചക്രവർത്തിയാണ് ഹഗിയ സോഫിയ ദേവാലയം നിർമ്മിച്ചത്. ഗ്രീസിൽ നിന്നും ഈജിപ്റ്റിൽ നിന്നും സിറിയയിൽ നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണങ്ങളിലുള്ള മാർബിൾ പാളികളുപയോഗിച്ചാണ് ഹഗിയ സോഫിയ നിര്‍മ്മിച്ചിരിക്കുന്നത്. ഇതുതന്നെയാണ് ഹഗിയ സോഫിയ എന്ന വിസ്മയ നിർമ്മിതിയുടെ പ്രധാന പ്രത്യേകതയും. 

പള്ളിയുടെ താഴികക്കുടവും മറ്റും ശിൽപവിദ്യയുടെ മികവുറ്റ മാതൃകയാണ്. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു. നിലവില്‍ യു.എന്നിന്റെ പൈതൃക പട്ടികയില്‍ ഹാഗിയ സോഫിയ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാൽ ഈ നിർമ്മിതി മുസ്ലീം പള്ളിയായതോടെ ഈ പദവികൾ നഷ്ടപ്പെടുമോ എന്നു ഉറ്റുൃനോക്കുകയാണ് ലോകം.