പ്രതിരോധനിരയും കരുത്തില്‍; സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിനായി ഇറങ്ങും

single-img
22 August 2020

പ്രതിരോധനിരയ്ക്ക് ഇനി ഇരട്ടി കരുത്തുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. അടുത്ത ഒരു വര്‍ഷത്തെ കരാറിലാണ് സന്ദീപ് ബ്ലാസ്റ്റെഴ്സുമായി എത്തുക എന്നാണ് വിവരം.

മണിപ്പൂരിലെ തലസ്ഥാനമായ ഇംഫാലില്‍ നിന്നുള്ള ഇരുപത്തിയഞ്ചുകാരനായ ശക്തനായ പ്രതിരോധ താരമാണ് സന്ദീപ്.കേരളാ ക്ലബിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സന്ദീപ് സിംഗ് പറഞ്ഞു.

എത്രയും പെട്ടെന്നുതന്നെ ടീമിനെ കാണാനും നടക്കാനിരിക്കുന്ന സീസണില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും കാത്തിരിക്കുകയാണ്. ബാസ്റ്റെഴ്സ് ആരാധകര്‍ എല്ലായ്‌പ്പോഴും തങ്ങളുടെ ടീമിന് വലിയ പിന്തുണയാണ് നല്‍കുന്നത്. തനിക്കും ആരാധകരുടെ ആ പിന്തുണ നേടുവാനും അവര്‍ക്ക് അഭിമാനമേകുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സന്ദീപ് സിംഗ് പറഞ്ഞു.