നയൻതാര എത്തി; ‘വല്ലവൻ’ എന്ന ചിത്രത്തിൽ വഞ്ചിക്കപ്പെട്ടു: കാതൽ സന്ധ്യ

single-img
22 August 2020

തമിഴ് സിനിമയിലെ ലിറ്റിൽ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന ചിമ്പു നായകനായ എത്തിയ വല്ലവൻ എന്ന സിനിമയില്‍ താൻ വഞ്ചിക്കപ്പെട്ടുവെന്ന് നടി കാതല്‍ സന്ധ്യ. വല്ലവന്‍ എന്ന സിനിമയെ പറ്റി ഓർക്കുമ്പോൾ ഇപ്പോൾ തനിക്ക് നിരാശ മാത്രമാണെന്ന് സന്ധ്യ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നു പറഞ്ഞത്.

2006ൽ പ്രദര്‍ശനത്തിനെത്തിയ വല്ലവനിൽ സന്ധ്യയ്ക്കൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷണമുള്ള നയൻതാരയും ഒപ്പം റീമാ സെൻ എന്നിവരും എത്തിയിരുന്നു. നായകനായ ചിമ്പുവിനൊപ്പം നയൻതാരയുടെ ഗ്ലാമർ പ്രദർശനം വളരെ ചർച്ചയാകുകയും ചെയ്തിരുന്നു. പക്ഷെ ഈ ചിത്രം തന്നോട് കഥ പറഞ്ഞ രീതിയിൽ അല്ല എടുത്തതെന്ന് സന്ധ്യ പറയുന്നു.

അണിയറക്കാര്‍ പറഞ്ഞ കഥയും പുറത്തിറങ്ങിയ സിനിമയും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ടായിരുന്നു. അവര്‍ ഒരു സൗഹൃദത്തിന്റെ കഥയായാണ് ഇത് തന്റെ മുന്നിൽ അവതരിപ്പിച്ചത്. ഇപ്പോള്‍ താന്‍ അങ്ങിനെ പറഞ്ഞാൽ ഒരു പക്ഷേ ഇതല്ലല്ലോ വല്ലവൻ എന്ന സിനിമ എന്നു വരെ നിങ്ങൾക്ക് തോന്നിയേക്കാം എന്നും സന്ധ്യ പറയുന്നു.

“വല്ലവന്‍ റിലീസായപ്പോഴേക്കും അതില്‍ എന്റെ റോളാകെ മാറിപ്പോയിരുന്നു. ആ സിനിമയെ ക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും നിരാശയാണ് മനസിൽ” – സന്ധ്യ പറയുന്നു. വിവാഹത്തിന് ശേഷം സിനിമാ രംഗത്തുനിന്നും നിലവില്‍ മാറിനിൽക്കുകയാണ് സന്ധ്യ. 2015 ലെ ഡിസംബറിലായിരുന്നു ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനുമായി കാതൽ സന്ധ്യയുടെ വിവാഹം നടന്നത്. ദമ്പതികള്‍ക്ക് 2016 ൽ ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു.