ഉണങ്ങിയ പഴങ്ങളാല്‍ ഗണേശ പ്രതിമ നിര്‍മ്മിച്ച്‌ ഡോക്ടര്‍; ഈ പഴങ്ങള്‍ കൊവിഡ് രോ​ഗികൾക്ക് പ്രസാദമായി നല്‍കാന്‍ തീരുമാനം

single-img
22 August 2020

രാജ്യമാകെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ജനങ്ങള്‍ വിനായക ചതുര്‍ദ്ധി ആഘോഷങ്ങളിൽ ഇന്ന് പങ്കാളികളാകുന്നത്. ഇവിടെ സൂറത്തില്‍ പരിസ്ഥിതി സൗഹൃദ ​ഗണേശ പ്രതിമ നിർമ്മിച്ചിരിക്കുകയാണ് ഒരു ആശുപത്രിയിലെ ഡോക്ടറായ അദിതി മിത്തൽ. ഇതിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ കൊവിഡ് രോ​ഗികൾക്ക് വേണ്ടിയാണ് അവർ ഉണങ്ങിയ പഴങ്ങൾ കൊണ്ടുള്ള പ്രതിമ നിർമ്മിച്ചത്. എന്നതാണ്.

ആഘോഷങ്ങളുടെ ഭാഗമായി കൊവിഡ് രോ​ഗികൾക്ക് പ്രതിമ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഈ ഉണങ്ങിയ പഴങ്ങൾ പ്രസാദമായി നൽകാനാണ് തന്റെ തീരുമാനമെന്ന് ഇവർ പറയുകയും ചെയ്തു. രോഗികള്‍ക്ക് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നവയാണ് ഈ ഉണങ്ങിയ പഴങ്ങൾ എന്നാണ് ഇവരുടെ അവകാശവാദം .

ഏകദേശം 511 പഴങ്ങളാണ് ഈ പ്രതിമയുടെ നിർമ്മാണത്തിനായി അദിതി മിത്തൽ ഉപയോ​ഗിച്ചത്. ഇന്നത്തെ ആഘോഷങ്ങള്‍ക്ക് ശേഷം അടുത്ത പത്ത് ദിവസം പ്രതിമ കൊവിഡ് ആശുപത്രിയിൽ സൂക്ഷിച്ചതിന് ശേഷമായിരിക്കും പ്രസാദമായി നൽകുക എന്നും ഡോ അദിതി വ്യക്തമാക്കി.