സിപിഎം പ്രവർത്തകൻ സിയാദിനെ കൊന്നത് സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനെ എതിർത്തതിന്: പ്രതികളുടെ വെളിപ്പെടുത്തൽ

single-img
22 August 2020

സിപിഎം പ്രവര്‍ത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് പ്രതികളുടെ വെളിപ്പെടുത്തൽ. ഒന്നാം പ്രതിയായ മുജീബിന് സിയാദിനോടുള്ള വിദ്വേഷം മൂലമെന്ന് അന്വേഷണ സംഘം. തന്റെ സംഘം സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനേയും, തങ്ങളുടെ ഗുണ്ടാപ്പിരിവിനേയും കൊല്ലപ്പെട്ട സിയാദും കൂട്ടരും എതിര്‍ത്തിരുന്നു എന്നാണ് മുജീബ് പൊലീസിന് നല്‍കിയ മൊഴി.

മുജീബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ കേസിലെ രണ്ടാം പ്രതിയായ എരുവ സ്വദേശി ഷഫീഖിനേയും പൊലീസ് അറസ്റ്റ് ചെയ്തു. വെെരാഗ്യപൂർവ്വം ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സിയാദിനെ ഇവര്‍ ആക്രമിച്ചത്. 

മുജീബിന്റെ കൊലയ്ക്ക് ശേഷം സിയാദിന്റെ സുഹൃത്ത് റജീഷിനെ ആക്രമിച്ച എരുവ സ്വദേശി ഫൈസലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ നഗരസഭാ കൗണ്‍സിലര്‍ കാവില്‍ നിസാം കേസില്‍ മൂന്നാം പ്രതിയാണ്. കൊലപാതകത്തിനും ആക്രമണത്തിനും ശേഷം മുജീബിനെ വീട്ടിലെത്തിച്ചത് നിസാമാണ്.