കള്ളം പ്രചരിപ്പിക്കുന്നു; ദില്ലി കലാപത്തെ കുറിച്ചുള്ള പുസ്തകം പിന്‍വലിച്ച് ബ്ലുംസ്ബെറി ഇന്ത്യ

single-img
22 August 2020

പൗരത്വ ഭേദഗതി ബില്ലിനെ തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടന്ന കലാപത്തെ കുറിച്ച് ബ്ലുംസ്ബെറി ഇന്ത്യ പ്രസിദ്ധീകരിക്കുന്ന ‘ദില്ലി റയട്സ് അൺ ടോൾസ് സ്റ്റോറി’ എന്ന പുസ്തകം പിൻവലിച്ചു. ഈ പുസ്തകം സത്യത്തെ മറിച്ച് പിടിച്ച് വ്യാപകമായി കള്ളം പ്രചരിപ്പിക്കുന്നതാണെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു.

അതേസമയം പുസ്തകവുമായി ബന്ധപ്പെട്ട് രചയിതാവ് മോണിക്കാ അറോറ സംഘടിപ്പിച്ച ഒരു പരിപാടിയിൽ കലാപത്തിൽ ആരോപണം നേരിടുന്ന ബിജെപി നേതാവ് കപിൽ മിശ്ര അതിഥിയായി പങ്കെടുത്തത് വിവാദവും ആയിരുന്നു.

മോണിക്കാ അറോറ സംഘടിപ്പിച്ച പരിപാടിയുമായി പ്രസാധകർക്ക് ബന്ധമില്ലെന്നും വിവാദങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ തങ്ങൾ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്നു പിൻമാറുകയാണെന്നും ബ്ലുംസ്ബെറി ഇന്ത്യ അറിയിക്കുകയായിരുന്നു.