‘ഹിന്ദി അറിയാത്തവർക്ക് ദേശീയ മീറ്റിൽ നിന്ന് പുറത്തുപോകാം’ ആയുഷ് സെക്രട്ടറിയുടെ പ്രസ്താവന വിവാദത്തിൽ

single-img
22 August 2020

രാജ്യത്തൊട്ടാകെയുള്ള സെന്റർ ഫോർ ഡോക്ടർമാർ നടത്തിയ ഓൺലൈൻ കോൺഫറൻസ് വിവാദത്തിന് തിരികൊളുത്തി. യൂണിയൻ സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച ഇംഗ്ലീഷിൽ സംസാരിക്കില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഹിന്ദി മനസിലാക്കാന്‍ കഴിയാത്തവര്‍ക്ക് യോഗം ഉപേക്ഷിച്ചുപോകാമെന്ന ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചയുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 മുതല്‍ 20 വരെ രാജ്യമെമ്പാടുമുളള നാചുറോപ്പതി ഡോക്ടര്‍മാര്‍ക്കായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുന്നൂറ് പേരാണ് പങ്കെടുത്തത്. ഇവരില്‍ 37 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുളളവരായിരുന്നു. സെക്രട്ടറിയുടെത് തീർത്തും അപമാനകരമായ പെരുമാറ്റമെന്നാണ് സമ്മേളനത്തിൽ പങ്കെടുത്ത തമിഴ്‌നാട്ടിലെ പ്രകൃതിചികിത്സകർ പറയുന്നത്.

യോഗം ആദ്യ ദിവസം മുതൽ കുറഞ്ഞത് നാല് സെഷനുകളെങ്കിലും ഹിന്ദിയിൽ ആയിരുന്നു നടന്നത് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഡോക്ടര്‍മാര്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ ആദ്യ ദിവസം മുതല്‍ പല സെഷനുകളും ഹിന്ദിയിലാണ് നടന്നിരുന്നത്. ‘ചുരുങ്ങിയത് നാലു സെഷനുകളെങ്കിലും ഹിന്ദിയിലാണ് നടത്തിയിരുന്നത്. പ്രാസംഗികരില്‍ ചിലര്‍ രണ്ടുഭാഷയില്‍ അവതരിപ്പിക്കാനോ, ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താനോ ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാം അവസാനിച്ചിരുന്നത് ഹിന്ദിയിലാണ്.’ ഇത്തരമൊരു സാഹചര്യം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും മനസിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും യോഗത്തിൽ പങ്കെടുത്ത ഹിന്ദി അറിയാത്തവരായ ചില ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു . എന്നാൽ ഇത്തരത്തിലുള്ള വിഷയം ഉന്നയിച്ചപ്പോൾ വേണ്ട നടപടി അവർ കൈക്കൊണ്ടില്ല എന്നാണ് സമ്മേളനത്തിൽ പങ്കെടുത്ത ഒരു ഡോക്ടർ പറയുന്നത്. ഭാഷ മനസ്സിലാകാതെ വന്നതോടെ തമിഴ്‌നാട്ടിലുളള ഡോക്ടര്‍മാര്‍ ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യമുന്നയിക്കുകയും ചെയ്തു.

വേണ്ട നടപടി സ്വീകരിക്കാതെ യോഗം ഇത്തരത്തിൽ തുടർന്നുകൊണ്ടേയിരുന്നു .മൂന്നാംദിവസം കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവേയാണ് ആയുഷ് സെക്രട്ടറി ഹിന്ദി മനസ്സിലാകാത്തവര്‍ക്ക്‌ യോഗം നിര്‍ത്തി പോകാമെന്ന് പറഞ്ഞത്‌. ഹിന്ദിയില്‍ സംസാരിക്കാന്‍ ആരംഭിച്ച സെക്രട്ടറിയോട് ഇംഗ്ലീഷില്‍ സംസാരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സന്ദേശമയച്ചതിന് പിറകേയായിരുന്നു പ്രസ്താവന.
‘കഴിഞ്ഞ രണ്ടുദിവസമായി ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. കഴിഞ്ഞ രണ്ടുദിവസമായി ഒരു പ്രശ്‌നമുളളതായി എനിക്ക് ഒരു വിവരം ലഭിച്ചിരുന്നു. ഇംഗ്ലീഷില്‍ പറയണം എന്ന ആവശ്യമുള്ളവര്‍ക്ക്‌ പിരിഞ്ഞുപോകാം. എനിക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിയില്ല. ഞാന്‍ ഹിന്ദിയിലായിരിക്കും സംസാരിക്കുക.’ എന്നായിരുന്നു ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച പറഞ്ഞത്.

ഭാഷാ വിവാദത്തിന് പുറമേ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പരിശീലകരും പ്രാസംഗികരും മതിയായ യോഗ്യതയുളളവരല്ലെന്നും ആരോപണമുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനോ, അതേ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാനോ ഡോക്ടര്‍മാരെ അനുവദിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. കോണ്‍ഫറന്‍സില്‍ നേരിട്ട വിവേചനമുള്‍പ്പടെയുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ ഡോക്ടര്‍മാര്‍ ആയുഷ് മന്ത്രാലയത്തിന് ഔദ്യോഗികമായി പരാതി അയച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്ന് അതേ കുറിച്ചുളള പ്രതികരണം തമിഴ്‌നാട് സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഹിന്ദി ഭാഷാ വാദത്തിന്‌ എം.പി കനിമൊഴിയും അടുത്തിടെ ഇരയായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന് ഇന്ത്യക്കാരിയല്ലേയെന്ന് സിഐഎസ്എഫ് ജവാന്‍ ചോദിച്ചതായുളള ഡിഎംകെ എം.പി കനിമൊഴിയുടെ ആരോപണം വിവാദമായത് അടുത്തകാലത്താണ്.