ബിജെപിയുടെ വിദ്വേഷ പ്രചരണങ്ങൾ കാണാറില്ല: ഫേ​സ്ബു​ക്ക് ഉ​ദ്യോ​സ്ഥ​ർ​ക്ക് നോട്ടീസ് നൽകി പാ​ർ​ല​മെ​ന്‍റ് ഐ​ടി സ്ഥി​രം സ​മി​തി​

single-img
21 August 2020

ബി​ജെ​പി നേ​താ​ക്ക​ൾക്കാ​യി വി​ദ്വേ​ഷ​പ്ര​ചാ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഫേ​സ്ബു​ക്ക് ഇ​ന്ത്യ​യി​ൽ തി​രു​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഫേ​സ്ബു​ക്ക് ഉ​ദ്യോ​സ്ഥ​ർ​ക്ക് പാ​ർ​ല​മെ​ന്‍റ് ഐ​ടി സ്ഥി​രം സ​മി​തി​ നോട്ടീസ് നൽകി. അ​ടു​ത്ത മാ​സം ര​ണ്ടി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്. ശ​ശി ത​രൂ​ർ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ല​മെ​ന്‍റ് ഐ​ടി സ്ഥി​രം സ​മി​തി​യു​ടെ മു​ൻ​പാ​കെ​യാ​ണ് ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ർ ഹാ​ജ​രാ​വേ​ണ്ട​ത്.

അ​ക്ര​മ​ങ്ങ​ൾ പ്രോ​ത്സാഹി​പ്പി​ക്കു​ക​യോ പ​ങ്കാ​ളി​ക​ളാ​കു​ക​യോ ചെ​യ്ത ചു​രു​ങ്ങി​യ​ത് നാ​ലു വ്യ​ക്തി​ക​ൾ​ക്കും ബി​ജെ​പി​യു​മാ​യി ബ​ന്ധ​മു​ള്ള ഗ്രൂ​പ്പു​ക​ൾ​ക്കു​മെ​തി​രേ വി​ദ്വേ​ഷ പ്ര​സം​ഗ ച ​ട്ട​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് മേ​ധാ​വി​ക​ൾ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നു റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.

ഇ​ക്കാ​ര്യം സ​മി​തി ഫേ​സ്ബു​ക്കി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി പി​ടി​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ ടു​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കു​വേ​ണ്ടി ഫേ​സ്ബു​ക്ക് തി​രു​ത്തി​യെ​ന്ന് വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ‌ ഈ ​ന​ട​പ​ടി​ക്കെ​തി​രെ സ​മി​തി​യി​ലെ ബി​ജെ​പി അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. ത​രൂ​രി​നെ സ​മി​തി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ റാ​ത്തോ​ഡ്, നി​ഷി​കാ​ന്ത് ദു​ബെ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ർ ലോ​ക്സ​ഭാ സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കിയിരിക്കുകയാണ്.