പ്ര​തി​ദി​ന രോ​ഗ​വ​ർദ്ധന​യി​ൽ മു​ന്നിലെത്തി ഇന്ത്യ

single-img
21 August 2020

കോവിഡ് രമാഗ വ്യാപനം അസാധാരണമായി വർദ്ധിക്കുകയാണ് രാജ്യത്ത്. കോ​വി​ഡ് ഏ​റ്റ​വും ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ച രാ​ജ്യ​മെ​ന്ന മോ​ശം റി​ക്കാ​ർ​ഡി​ലേ​ക്ക് ഇ​ന്ത്യ​യു​ടെ കു​തി​പ്പ്. കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ മൂ​ന്നാ​മ​താണ് നിലവിൽ സ്ഥാനം പിടിച്ചിരിക്കുന്നയത്. അതമസമയം പ്ര​തി​ദി​ന രോ​ഗ​വ​ർ​ധ​ന​യി​ൽ മു​ന്നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇന്ത്യ.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം പ്ര​തി​ദി​ന രോ​ഗ​വ​ർ​ധ​ന ഇ​ന്ത്യ​യി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 69,652 പു​തി​യ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ത്യ​ക്ക് മു​ന്നി​ലു​ള്ള അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ന​ലെ 45000 ഓ​ളം പു​തി​യ കേ​സു​ക​ളാ​ണു​ള്ള​ത്.

നി​ല​വി​ലെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് വൈ​കാ​തെ ത​ന്നെ ബ്ര​സീ​ലി​നെ​യും അ​മേ​രി​ക്ക​യേ​യും ഇ​ന്ത്യ മ​റി​ക​ട​ന്നേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 30 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. 2,904,329 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.