കോടതി വളപ്പിലിട്ട് ജഡ്ജിയുടെ കാർ അടിച്ചു തകർത്തു

single-img
21 August 2020

ജഡ്ജിയുടെ കാര്‍ കോടതി വളപ്പില്‍ വെച്ച് തല്ലിത്തകര്‍ത്തു. പാല കോടതി വളപ്പിലാണ് സംഭവം നടന്നത്. 

മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ  ( MACT) ജഡ്ജിയുടെ കാറാണ് ആക്രമണത്തിന് ഇരയായത്. ജഡ്ജിയുടെ വാഹനത്തിനൊപ്പം കോടതി ജീവനക്കാരൻ്റെ വാഹനങ്ങളും അടിച്ചു തകർക്കുകയായിരുന്നു. 

അക്രമത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്തു.