വിമാനത്താവള കെെമാറ്റം: സർവ്വകക്ഷി യോഗം വിളിച്ച് സംസ്ഥാന സർക്കാർ

single-img
20 August 2020

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സി​ന് ന​ൽ​കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ സംസ്ഥാനസർക്കാർ അ​ടി​യ​ന്ത​ര സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മ​ണി​ക്കാ​ണ് യോ​ഗം. വി​മാ​ന​ത്താ​വ​ളം അ​ദാ​നി​ക്ക് കൈ​മാ​റ​രു​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തിരുന്നു. 

കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും പി​ന്തു​ണ തേ​ടാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കം. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നേ​ര​ത്തെ സം​സ്ഥാ​ന​ത്തി​ന് ന​ൽ​കി​യ ഉ​റ​പ്പി​ന്‍റെ ലം​ഘ​ന​മാ​ണ് പു​തി​യ തീ​രു​മാ​നം. സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്കു കൈ​മാ​റാ​ൻ തീ​രു​മാ​നി​ച്ചാ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്ന​താ​ണ്.

കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം നേ​രി​ട്ട് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന​ത്തി​ന്‍റെ താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര തീ​രു​മാ​ന​ത്തോ​ട് സ​ഹ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പി​ണ​റാ​യി ക​ത്തി​ൽ അ​റി​യി​ച്ചു.