സൗദി സന്ദര്‍ശനത്തിനെത്തിയ പാക് സൈനിക തലവനെ കാണാന്‍ കൂട്ടാക്കാതെ സൗദി കീരീടാവകാശി

single-img
20 August 2020

സൗദിയുമായി സമവായത്തിനായി സന്ദര്‍ശനത്തിനെത്തിയ പാക് സൈനിക തലവന്‍ ജാവേദ് ബജ്വയെ കാണാന്‍ സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂട്ടാക്കിയില്ല. അദ്ദേഹത്തിന് പകരമായി സഹോദരനും ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ സല്‍മാനെയും സൗദി ചീഫ് ജനറല്‍ സ്റ്റാഫിനെയുമാണ് ബജ്‌വയ്ക്ക് കാണാന്‍ സാധിച്ചത്.

അതേസമയം എങ്ങിനെയും സമവായം ഉണ്ടാക്കാന്‍ ഇന്ത്യയുമായുള്ള കാശ്മീര്‍ വിഷയത്തിലെ സൗദിക്കെതിരെ നടത്തിയ പാക് വിദേശ കാര്യ മന്ത്രി മഹ്മൂദ് ഖുറേഷിയുടെ പരാമര്‍ശത്തില്‍ സൈനിക മേധാവി ബജ്‌വ ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമേ നിലവില്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ പാകിസ്താന്‍, മലേഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തിക്കൊണ്ടുള്ള നീക്കത്തില്‍ സൗദി ബജ്വവേയാട് അപ്രിയം തുറന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നേരത്തെ, ഇന്ത്യന്‍ സര്‍ക്കാര്‍ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മുസ്ലിം കൗണ്‍സില്‍ അടിയന്തിരമായി യോഗം ചേരണമെന്നാവശ്യപ്പെട്ട് കൊണ്ട് പാക് വിദേശ കാര്യ മന്ത്രി മഹ്മൂദ് ഖുറേഷി നടത്തിയ പരാമര്‍ശമാണ് വിവാദ കാരണം.ഒരുപക്ഷെ സൗദി അറേബ്യ ഒ.ഐ.സി മീറ്റിംഗ് വിളിച്ചില്ലെങ്കില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ യോഗം വിളിക്കാന്‍ താന്‍ നിര്‍ബന്ധിക്കുമെന്ന് ഖുറേഷി പറഞ്ഞിരുന്നു.

ഈപരാമര്‍ശത്തിന്‍റെ പിന്നാലെ പാകിസ്താനുമായുള്ള ചില വ്യാപാര വ്യവസ്ഥകളില്‍ നിന്ന് സൗദി പിന്‍വാങ്ങുന്നതിന്റെ സൂചന നല്‍കുകയും ചെയ്തു. മാത്രമല്ല, പാകിസ്താന് വായ്പാ ആനുകൂല്യത്തോടെ നല്‍കുന്ന എണ്ണ കയറ്റു മതി കരാര്‍ സൗദി ഇതുവരെ പുതുക്കിയിട്ടില്ല.