ശ്രീരാമനെ അവഹേളിക്കുന്ന സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു; 20കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

single-img
20 August 2020

ഹിന്ദു ദൈവമായ ശ്രീരാമനെ സോഷ്യല്‍ മീഡിയയില്‍ അവഹേളിച്ചെന്ന പരാതിയില്‍ കര്‍ണാടകയില്‍ 20കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലുള്ള റായ്ച്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കിലാണ് ശ്രീരാമനെ അവഹേളിക്കുന്ന തരത്തില്‍ വാട്‌സ് ആപ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തുവെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ ഐപിസി 504, 505, 205 വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്.

വിവരം അറിഞ്ഞ ഹിന്ദു സംഘടനകള്‍ ദേവദുര്‍ഗ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. നിലവില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി പോലീസ് അറിയിച്ചു. കേസിന് ആസ്പദമായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബര്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.