ബാറുകള്‍ തുറക്കില്ല; റെസ്‌റ്റോറന്റുകളിലും ഹോട്ടല്‍ മുറികളിലും മദ്യം വിളമ്പാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി

single-img
20 August 2020

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ റെസ്‌റ്റോറന്റുകളിലുംഹോട്ടല്‍ മുറികളിലും മദ്യം വിളമ്പാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. എല്ലാല്‍ സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

ലോക്ക് ഡൌണ്‍ ഇളവുകളെ തുടര്‍ന്ന് ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും മദ്യം വിളമ്പാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അനുമതി നല്‍കാന്‍ മനീഷ് സിസോദിയ സംസ്ഥാന എക്‌സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സംസ്ഥാനത്തിനുണ്ടായ റവന്യൂ നഷ്ടം കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം കൈക്കൊണ്ടത്.

നിലവില്‍ രാജ്യത്ത് അസം, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ റെസ്‌റ്റോറന്റുകളില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കിയിരുന്നു. ഈ മാതൃകയിലാണ് ഡല്‍ഹി സര്‍ക്കാരിന്റെയും തീരുമാനം.