ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കണമെങ്കില്‍ പാലസ്തീനുമായി സമാധാന ഉടമ്പടിയില്‍ എത്തണം: സൗദി

single-img
20 August 2020

സംഘര്‍ഷം തുടരുന്ന പാലസ്തീനുമായി അന്താരാഷ്ട്ര നയ പ്രകാരം ഇസ്രയേല്‍ സമാധാന ഉടമ്പടിയില്‍ എത്താത്ത കാലത്തോളം ഇസ്രയേലുമായി തങ്ങള്‍ നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ.

യുഎഇയും ഇസ്രയേലും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമാധാന പദ്ധതിക്ക് പിന്നാലെ സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പിന്തുണയുമായി എത്തും എന്ന അഭ്യൂഹങ്ങള്‍ പരക്കവെയാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.

പാലസ്തീനുമായി ചെയ്യുന്ന സമാധാനം എല്ലാ വിധത്തിലും സാധ്യമായാല്‍ ഇസ്രയേലുമായുള്ള ബന്ധത്തിന് സാധ്യത നോക്കാമെന്ന് സൗദി വിദേശകാര്യ മന്ത്രി അറിയിച്ചു.

പാലസ്തീന്‍ തലസ്ഥാനമായ വെസ്റ്റ് ബാങ്കിലേക്കുള്ള ഏകപക്ഷീയ നയങ്ങള്‍, ഇസ്രയേല്‍ നടത്തുന്ന പിടിച്ചെടുക്കല്‍ എന്നിവ നിയമവിരുദ്ധമാണെന്നും പ്രശ്ന പരിഹാരത്തിന് ഇത് പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.