കമലയുടെ ലക്‌ഷ്യം പുതിയ രാഷ്ട്രം, ദയയും സ്നേഹവും മനുഷ്യത്വവുമുളള രാഷ്ട്രം

single-img
20 August 2020

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമല ഹാരിസ്. ജോ ബൈഡന്റെ ജന്മനാടായ വില്‍മിങ്ടണില്‍ നടന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു ഔദ്യോഗികമായ പ്രഖ്യാപനം. ഇന്ത്യന്‍ വംശജ കൂടിയാണ് കമല ഹാരിസ്. വികാരനിർഭരമായിരുന്നു സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ടുളള കമലയുടെ പ്രസംഗം. തന്നെ ഈ നിമിഷത്തിലേക്കെത്തിച്ച അമ്മ ഉള്‍പ്പടെയുളള എല്ലാ സ്ത്രീകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് കമല സംസാരിച്ചു തുടങ്ങിയത്. എല്ലാ വിഭാഗത്തിലുമുളള ആളുകളുടെയും പോരാട്ടങ്ങളെ കുറിച്ച് അറിവുളളവളും അനുകമ്പയുളളവളുമാകാന്‍ പഠിപ്പിച്ച് തന്നെ പൊതുസേവനത്തിന്റെ പാതയിലേക്ക് നയിച്ചത് അമ്മയാണെന്ന് കമല പറഞ്ഞു.

ശ്യാമള ഗോപാലെന്ന തന്റെ അമ്മ ഒരിക്കലും മകള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നുപോലും ചിന്തിച്ചിട്ടില്ല. അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുളള നിങ്ങളുടെ നാമനിര്‍ദേശം ഞാന്‍ അംഗീകരിക്കുന്നു. അമേരിക്കയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച കമല ദയയും സ്‌നേഹവും മനുഷ്യത്വവുമുളള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും അവകാശപ്പെട്ടു. ഒരു നേതാവെന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപ് വന്‍പരാജയമാണെന്ന് പറഞ്ഞ കമല ജോ ബൈഡനായി വോട്ടുചെയ്യാന്‍ അമേരിക്കക്കാരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ‘ജോ ബൈഡന്‍ നമ്മെ എല്ലാവരേയും ഒന്നിച്ചുനിര്‍ത്തുന്ന ഒരു പ്രസിഡന്റായിരിക്കും.’ കമല കൂട്ടിച്ചേർത്തു. അമേരിക്കയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച കമല ദയയും സ്‌നേഹവും മനുഷ്യത്വവുമുളള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും അവകാശപ്പെട്ടു. ഒരു നേതാവെന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപ് വന്‍പരാജയമാണെന്ന് പറഞ്ഞ കമല ജോ ബൈഡനായി വോട്ടുചെയ്യാന്‍ അമേരിക്കക്കാരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ‘ജോ ബൈഡന്‍ നമ്മെ എല്ലാവരേയും ഒന്നിച്ചുനിര്‍ത്തുന്ന ഒരു പ്രസിഡന്റായിരിക്കും.’ കമല പറഞ്ഞു.

വംശീയതക്കെതിരായ പരാമര്‍ശങ്ങള്‍ കൂടി നിറഞ്ഞതായിരുന്നു കമലയുടെ പ്രസംഗം. ഈ വൈറസ് നമ്മളെയെല്ലാവരേയും സ്പര്‍ശിക്കുന്ന ഈ സമയത്ത് നമുക്ക് സത്യസന്ധരായിരിക്കാം. ഈ വൈറസിന് കണ്ണില്ല, എന്നിട്ടും നാം പരസ്പരം എങ്ങനെയാണ് കാണുന്നത്, എങ്ങനെയാണ് പെരുമാറുന്നത് എന്നുളളത് ഇതിന് കൃത്യമായി അറിയാം. വംശീയതക്കെതിരായി ഒരു വാക്സിനും നിലവിലില്ല. അതുകൊണ്ടുതന്നെ വംശീയത ഇല്ലാതാക്കാനായി അമേരിക്കക്കാര്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കമല പറഞ്ഞു. ചരിത്രത്തിന്റെ ഗതിമാറ്റാനുളള ഒരു അവസരമെന്നാണ് വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തെ കമല വിശേഷിപ്പിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ച് കമല ഹാരിസ് നടന്നുകയറിയത് ഒരു പുതിയ ചരിത്രത്തിലേക്കാണ്. അമേരിക്കയിലെ ഒരു പ്രധാനപാര്‍ട്ടിയുടെ ടിക്കറ്റില്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്ന ആദ്യ കറുത്ത വനിതയാണ് കമല.