പാക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും തെളിഞ്ഞ ഓണക്കിറ്റിലെ തട്ടിപ്പ്

single-img
20 August 2020

കേരളാ സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച പറ്റിയതായി വിജിലൻസ് കണ്ടെത്തൽ. ഭൂരിഭാഗം കിറ്റുകളിലും 400 മുതൽ 490 രൂപ വരെയുള്ള വസ്തുക്കൾ മാത്രമാണ് ഉള്ളതെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.

ഓപ്പറേഷൻ കിറ്റ് ക്ലീനിൽ എന്ന പേരിൽ വിജിലൻസ് സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ കണ്ടെത്തൽ. ഇനിയുള്ള ദിവസങ്ങളിലും പരിശോധന തുടരും. സംസ്ഥാനത്തെ പാക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലുമാണ് ഇന്ന് വിജിലൻസ് വ്യാപക പരിശോധന നടത്തിയത്.