ഗുജറാത്തിലെ ഏകതാ പ്രതിമയ്ക്ക് ഇനി 272 സിഐഎസ്എഫ് ജവാൻമാരുടെ സുരക്ഷ

single-img
20 August 2020

ഗുജറാത്തിലെ ഏകതാ പ്രതിമയ്ക്ക് ഇനി സിഐഎസ്എഫ് സുരക്ഷയൊരുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. 272 ജവാന്മാരെ സുരക്ഷക്കായി വിനിയോഗിക്കുവാനണ് നീക്കം. ഓഗസ്റ്റ് 25 മുതല്‍ സിഐഎസ്എഫ് സുരക്ഷ പ്രാബല്യത്തിൽ വരും. 

സെപ്റ്റംബര്‍ 2 മുതല്‍ ഏകതാ പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇവിടേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഏതാനും മാസങ്ങളായി നിരോധിച്ചിരിക്കുകയാണ്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഡല്‍ഹി മെട്രോയിലും ഡല്‍ഹിയിലെ തന്ത്രപ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങളിലും സുരക്ഷയ്ക്കായി സിഐഎസ്എഫിനെ നിയോഗിച്ചിട്ടുണ്ട്.