സുതാര്യമാസ്‌ക്കുകൾ; കണ്ണട ഘടിപ്പിച്ച മാസ്‌ക്കുകൾ തുടങ്ങി വ്യത്യസ്തമായ മാസ്‌ക്കുകളും സാനിറ്റൈസറും പുറത്തിറക്കി ബോബി ചെമ്മണ്ണൂർ

single-img
20 August 2020

അവനെന്നെ കൊല്ലാൻ ശ്രമിക്കുംചാവാതിരിക്കാൻ ഞാനും

കോവിഡ് പ്രതിരോധത്തോടനുബന്ധിച്ച് പ്രാണ എന്ന പേരിൽ വ്യത്യസ്തമാർന്ന മാസ്കുകളും കോവിഡോഫ് സാനിറ്റൈസറും അവതരിപ്പിച്ച ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ്. തൃശൂരിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നടി ഗായത്രി സുരേഷും ബോബി ചെമ്മണ്ണൂരും ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി.

സുതാര്യമായ (ട്രാൻസ്പരന്റ്) മാസ്ക്കുകൾ ഷീൽഡ് മാസ്കുകൾ, കണ്ണട ഘടിപ്പിച്ച മാസ്ക്കുകൾ, രാമച്ചം കൊണ്ട് നിർമ്മിച്ച മാസ്ക്കുകൾ ഉൾപ്പെടെ നിരവധി വ്യത്യസ്തങ്ങളായ മാസ്ക്കുകളാണ് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് വിപണിയിൽ ഇറക്കിയിരിക്കുന്നത്

മുഖ സൗന്ദര്യത്തിന് യോജിച്ച രീതിയിൽ തയ്യാറാക്കിയിട്ടുള്ള യൂനിസെക്സ് ഷീൽഡ് മാസ്കുകൾ മൂക്ക്, വായ എന്നിവക്ക് പുറമെ കണ്ണിനും കൂടെ സംരക്ഷണം നൽകുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇന്റർനാഷണൽ ഡിസൈനിലുള്ള ഷീൽഡ് മാസ്കുകൾ സാനിറ്റൈസർ ഉപയോഗിച്ച് ദിവസേന അണുവിമുക്തമാക്കാവുന്നതുമാണ്. ഇവ കൂടുതൽ കാലം ഈടുനിൽക്കുന്നതും തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ കണങ്ങൾ പുറത്തേക്ക് പരക്കാതെയും പുറത്തുനിന്നുള്ള രോഗാണുക്കളെ ഫലപ്രദമായി തടയുന്ന രീതിയിലുമാണ് ഇതിന്റെ നിർമ്മാണം.

സുതാര്യമായ മാസ്ക്കുകൾ സ്ത്രീകൾക്കുവേണ്ടി പ്രത്യേകം നിർമ്മിച്ചവയാണ്.  സ്ത്രീകളുടെ മുഖ സൗന്ദര്യം മറയ്ക്കാത്ത രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിട്ടുള്ളത്.

കണ്ണിന് സുരക്ഷ നൽകുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ളവയാണ് ആണ് കണ്ണട ഘടിപ്പിച്ച മാസ്ക്കുകൾ. കൊറോണ പകരുക മൂക്കിൽ കൂടിയും വായിൽ കൂടെയും മാത്രമല്ല കണ്ണിൽ കൂടെയും പകരാം എന്നും ഇതിനെ തടയുന്നതിന് സഹായിക്കുന്നവയാണ് കണ്ണട ഘടിപ്പിച്ച മാസ്ക്കുകൾ എന്നും കൂടാതെ വളരെ സ്റ്റൈലിഷായ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നവയും ആണ് കണ്ണട മാസ്ക്കുകൾ എന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന് ഭാഗമായി ബോബി ചെമ്മണ്ണൂർ വിവിധ കാര്യങ്ങൾ ഇതിനുമുൻപും ചെയ്തിട്ടുണ്ട്. പ്രാണ എന്ന ബ്രാൻഡിൻ കീഴിലാണ് മാസ്ക്കുകൾ പുറത്തിറക്കിയിരിക്കുന്നത്. കണ്ണട മാസ്ക്കുകൾ കൂളിംഗ് ഗ്ലാസുകൾ പ്ലെയിൻ ഗ്ലാസുകൾ എന്നീ വിഭാഗങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനായി സാനിറ്റൈസറും പുറത്തിറക്കിയിട്ടുണ്ട് കോവിഡ്ഓഫ് എന്ന പേരിലാണ് സാനിറ്റൈസറുകൾ വിപണിയിൽ എത്തിക്കുന്നത്.

ഓഗസ്റ്റ് 26 മുതൽ ഫിജിക്കാർട്ട്.കോം വഴി ഇന്ത്യ മുഴുവനും, ബോബി ചെമ്മണൂർ ജ്വല്ലറി ഷോറൂമുകൾ, ചെമ്മണൂർ ക്രെഡിറ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ബ്രാഞ്ചുകൾ, ബോബി ബസാർ എന്നിവ വഴി ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. അടുത്തമാസം മുതൽ എല്ലാ പ്രമുഖ ടെക്സ്റ്റൈൽ ഷോപ്പുകൾ, മെഡിക്കൽ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവയിലൂടെയും ഉൽപ്പന്നങ്ങൾ വാങ്ങാം. ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തിയ ചടങ്ങിൽ ബിനോയ് ഡേവിഡ്സൺ, ലതീഷ് വി കെ, അനുരാഗ് സി അശോകൻ എന്നിവർ പങ്കെടുത്തു.