അമേരിക്കയിലേക്കു നോക്കൂ, റിയാലിറ്റി ഷോ കാണാം: ട്രംപിനെ പരിഹസിച്ച് ഒബാമ

single-img
20 August 2020

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ. .അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ തു​ട​രാ​ൻ ട്രം​പ് അ​യോ​ഗ്യ​നാ​ണെന്ന് അദ്ദേഹം പറഞ്ഞു. പ്ര​സി​ഡ​ന്‍റി​ന്‍റെ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടാ​ൻ ട്രം​പി​ന് താ​ൽ​പ​ര്യ​മി​ല്ല. സ്വ​ന്തം കാ​ര്യ​വും സു​ഹൃ​ത്തു​ക്ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​മ​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്യാ​ൻ അ​ദ്ദേ​ഹം ഇ​ഷ്ട​പ്പെ​ടു​ന്നു​മി​ല്ലെന്നും അദ്ദേഹം പറഞ്ഞു. 

ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​രു​ന്ന് റി​യാ​ലി​റ്റി ഷോ ​ക​ളി​ക്കാ​നാ​ണ് ട്രം​പ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അദ്ദേഹം പരിഹസിച്ചു.  ഡെ​മോ​ക്രാ​റ്റി​ക് ക​ൺ​വെ​ൻ​ഷ​ന്‍റെ മൂ​ന്നാം രാ​ത്രി​യി​ലാണ് ഒ​ബാ​മ ട്രംപിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് രംഗത്തെത്തിയത്. 

രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ് ഉ​റ​പ്പാ​ക്കാ​ൻ ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന് വോ​ട്ടു ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും ഒ​ബാ​മ പ​റ​ഞ്ഞു.