ഗർഭിണിയായ കാട്ടുപോത്തിനെ വെടിവച്ചിട്ട് വയറ്റിലുള്ള കുട്ടിയേയും വെട്ടിമുറിച്ച് പങ്കുവച്ചു: ആറുപേർ അറസ്റ്റിൽ

single-img
19 August 2020

ഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി മാംസം പങ്കുവെച്ച കേസിൽ ആറു പേരെ അറസ്റ്റു ചെയ്തു. പൂക്കോട്ടുംപാടം വനമേഖലയിൽ കാട്ടുപോത്തിനെ ക്രൂഐരമായി കൊന്ന പ്രതികളാണ് പൊലീസ് പിടിയിലായത്. ഗർഭിണിയായ പോത്തിന്റെ വയറ്റിലുണ്ടായിരുന്ന പൂർണവളർച്ചയെത്തിയ ഭ്രൂണത്തേയും ഇവർ വെട്ടിമുറിച്ച് പങ്കുവെച്ചുവെന്നും പൊലീസ് പറയുന്നു. 

കഴിഞ്ഞ പത്താം തിയതി കേസിലെ ഒന്നാം പ്രതിയായ പുല്ലാര നാണിപ്പ എന്ന അബുവിന്റെ വീട്ടിൽ നിന്ന് വനപാലകർ നടത്തിയ പരിശോധനയിൽ 25 കിലോ മാംസം കണ്ടെടുത്തിരുന്നു. തുടർന്നു നടന്ന ചോദ്യം ചെയ്യലിലാണ് കൂടുതൽ കാര്യങ്ങൾ പുറത്തുവന്നത്. പുഞ്ചയിലെ ഒരു സ്വകാര്യ എസ്റ്റേറ്റിനു മീതേ പൂപ്പാതിരിപ്പാറക്കു സമീപം ഈ മാസം 10ന് വൈകിട്ടാണ് സംഘം വേട്ട നടത്തിയത്. 

അബു സ്വന്തം തോക്കു പയോഗിച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. വയർ കീറിയപ്പോഴാണ് പൂർണ്ണ വളർച്ചയെത്തിയ ഭ്രൂണം കണ്ടത്. അതിനെയും സംഘം വെട്ടിമുറിച്ചു മാസം പങ്കുവച്ചു. തുടർന്ന് തലയോട്ടിയടക്കമുള്ള അവശിഷ്ടങ്ങൾ കാട്ടിൽ പലയിടത്തായി തള്ളിയെന്നും പൊലീസ് പറയുന്നു. അബുവിനു പിറകേ ആറാം പ്രതി പുഞ്ചനറുക്കിൽ സുരേഷ് ബാബു പിടിയിലായി. 

ഇതോടെ മറ്റു പ്രതികളായ പാറത്തൊടിക ബുസ്താൻ , തലക്കോട്ടുപുറം അൻസിഫ്, ചെമ്മല ആഷിഖ്, പിലാക്കൽ സുഹൈൽ എന്നിവർ ചക്കിക്കുഴി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കാളികാവ് റേഞ്ച് ഓഫിസർ കൂടുതൽ പ്രതികളുണ്ടെന്ന കണക്കുകൂട്ടലിലാണ് വനപാലകർ. പ്രതികളേ  മഞ്ചേരി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.