കേരളത്തിന്റെ എതിര്‍പ്പ് തള്ളി; തിരുവനന്തപുരം വിമാനതാവളം നടത്തിപ്പ് അദാനി ​ഗ്രൂപ്പിന് നല്‍കി കേന്ദ്രസ‍ർക്കാർ

single-img
19 August 2020

കേരളാ സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് കേന്ദ്രസ‍ർക്കാർ അദാനി ​ഗ്രൂപ്പിന് അൻപത് വ‍ർഷത്തേക്ക് നൽകി.അന്‍പത് വര്‍ഷത്തെ വിമാനത്താവളത്തിൻ്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി കരാര്‍ പ്രകാരം അദാനി ​ഗ്രൂപ്പിനായിരിക്കും.

തിരുവനന്തപുരത്തിന് പുറമേ രാജസ്ഥാനിലെ ജയ്പൂ‍ർ, ​ആസാമിലെ ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികൾക്ക് കേന്ദ്രസര്‍ക്കാര്‍ വിട്ടുകൊടുത്തു. കേരളത്തില്‍ തിരുവനന്തപുരം വിമാനത്താവളം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങൾ അറിയിച്ചു കൊണ്ട് കേന്ദ്രമന്ത്രിമാരും പ്രകാശ് ജാവദേക്കറും ജിതേന്ദ്രസിം​ഗും അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ ടെൻ‍ഡർ നടപടികളിലൂടെയാണ് ഈ നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെൻഡറിൽ കൂടുതൽ തുക നിർദ്ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏൽപിക്കുന്നതെന്നും പ്രകാശ് ജാവദേക്കർ പിന്നീട് വിശദീകരിച്ചു.