ഗോവധത്തിന്റെ പേരില്‍ യുപിയില്‍ 76 പേര്‍ക്കെതിരെ കേസെടുത്തത് ദേശസുരക്ഷാ നിയമപ്രകാരം

single-img
19 August 2020

ഉത്തർപ്രദേശിൽ 139 പേര്‍ക്കെതിരെ ദേശ രക്ഷാ നിയമം ചുമത്തി കേസ് എടുത്തതിൽ ഗോവധത്തിന്റെ പേരില്‍ ദേശ രക്ഷാ നിയമം ചുമത്തി കേസെടുത്തത് 76 പേര്‍ക്കെതിരെ എന്ന് റിപ്പോർട്ട്. യുപിയിലെ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഈ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഈ വർഷത്തെ മാത്രം കണക്കിൽ പകുതിയിലധികം പേര്‍ക്കെതിരെയും ഗോവധം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. എൻഎസ്എ പ്രകാരം കേസ് എടുത്തിട്ടുള്ളവരിൽ 139 പേരില്‍ 76 പേര്‍ ഗോവധം, ആറ് പേര്‍ പെണ്‍കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, 37 പേര്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍, 20 പേര്‍ മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവരാണ്- എന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി അറിയിച്ചു. ദേശീയ സുരക്ഷ നിയമപ്രകാരം പൊതുസമാധാനത്തിന് ഭീഷണിയാകുന്ന ഒരു വ്യക്തിയെ കേസ് ചാര്‍ജ് ചെയ്യാതെ തന്നെ 12 മാസം വരെ തടവില്‍ വെയ്ക്കാന്‍ സാധിക്കും.