പ്രഭാസ് നായകനാകുന്ന സിനിമയിൽ നിവേദ തോമസ്

single-img
19 August 2020

ബാഹുബലിയിലൂടെ രാജ്യമാകെ ആരാധകരുള്ള പ്രഭാസ് നായകനാകുന്ന സിനിമയിൽ മലയാളിയായ നിവേദ തോമസ് പ്രധാന സ്‍ത്രീ കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്നു. നേരത്തെ രജനികാന്ത് നായകനായി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത ദര്‍ബാറിലായിരുന്നു നടി നിവേദ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

തെലുങ്കിൽ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവേദ തോമസ് അഭിനയിക്കുന്നത്. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക. ഈ സിനിമയുടെ കഥ നിവേദ തോമസിനെയും പറഞ്ഞുകേള്‍പ്പിച്ചു എന്നും അവർക്ക് കഥയില്‍ താല്‍പര്യമുണ്ട് എന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പൂർണ്ണമായും ഒരു സയൻസ് ഫിക്ഷൻ ത്രില്ലറായിരിക്കും ഈ സിനിമ.