കൊവിഡ് യാത്രാ നിയന്ത്രണം: ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് തിരികെ നല്‍കിയത് 120 കോടി യുഎസ് ഡോളര്‍

single-img
19 August 2020

കൊവിഡ് വൈറസ് വ്യപാനത്തെ തുടർന്ന് ധാരാളം രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽ റീ ഫണ്ട് ഇനത്തില്‍ ഇതുവരെ യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് മടക്കി നല്‍കിയത് 120 കോടി അമേരിക്കൻ ഡോളര്‍. ഈ വർഷം മാര്‍ച്ച് മാസം മുതലുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

നിയന്ത്രണങ്ങൾ കാരണം യാത്ര നീണ്ടതോടെ തങ്ങളുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ലഭിച്ച അപേക്ഷകളുടെ 96 ശതമാനവും ഇതിനോടകം പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു.

ടിക്കറ്റ് തുക റീഫണ്ട് ആവശ്യപ്പെട്ടുള്ള പുതിയ അപേക്ഷകളില്‍ അടുത്ത 30 ദിവസത്തിനുള്ളില്‍ തുക മടക്കി നല്‍കാനുള്ള നടപടികളിലാണ് കമ്പനി അധികൃതര്‍ ഇപ്പോൾ. അതേസമയം വിവിധ രാജ്യങ്ങൾ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ തങ്ങളുടെ ബുക്കിങ് നയങ്ങളും ഖത്തര്‍ എയര്‍വേയ്‌സ് ലഘുവാക്കി.

ഈ സമയം ബുക്ക് ചെയ്യുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ ടിക്കറ്റിന് രണ്ട് വർഷം വരെയുള്ള കാലാവധിയും ന ഈ കാലയളവില്‍ യാത്രക്കാര്‍ക്ക് തീയതിയും സ്ഥലവും ആവശ്യം അുസരിച്ച് സൗജന്യമായി മാറ്റാനുള്ള അവസരവും നൽകുന്നുണ്ട്.