ചെറുപ്പക്കാരിൽ വെെറസ്ബാധ വർദ്ധിക്കുന്നു, പക്ഷേ അവരറിയുന്നില്ല: പുതിയ സാഹചര്യം വെളിപ്പെടുത്തി ലോകാരോഗ്യ സംഘടന

single-img
19 August 2020

കോവിഡ് രോഗവ്യാപനത്തെ തുടർന്നുള്ള പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ചെറുപ്പക്കാരിൽ, അതായത് 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.  ഇവരില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ വൈറസ് ബാധിതരാണെന്ന കാര്യം അറിയുന്നില്ല എന്നുള്ള കാര്യവും സംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഈ സാഹചര്യം പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നതായി ലോകാരോഗ്യസംഘടന വെസ്‌റ്റേണ്‍ പസഫിക് റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി വ്യക്തമാക്കി. ഇവരില്‍ നിന്നുള്ള വൈറസ് വ്യാപനം പ്രായമേറിയവര്‍, ദീര്‍ഘകാലമായി അസുഖം ബാധിച്ച് ചികില്‍സയിലുള്ളവര്‍ തുടങ്ങിയവരിലേക്ക് പടരുന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. 

ജനസാന്ദ്രത കൂടിയ പ്രദേശത്ത് താമസിക്കുന്നവരും പ്രശ്‌നം രൂക്ഷമാക്കുന്നതായി തകേഷി കസായി വ്യക്തമാക്കി. മാത്രമല്ല വെസ്റ്റേണ്‍ പസഫിക് മേഖലയില്‍ കോവിഡ് വ്യാപനം പുതിയ തലത്തിലേക്ക് മാറുകയാണ്. ഇതിനെ നേരിടാൻ സര്‍ക്കാരുകള്‍ സാമൂഹികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും, തുടരുകയും വേണമെന്നും തകേഷി കസായി പറഞ്ഞു. 

ആരോഗ്യകരമായ പുതിയ ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതുവഴി വൈറസ് വ്യാപനം തടയാനാകുമെന്നും ഇതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നും കസായി ചൂണ്ടിക്കാട്ടി.