10,000 അർദ്ധസൈനികരെ ജമ്മു കാശ്മീരില്‍ നിന്ന് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

single-img
19 August 2020

കേന്ദ്ര സർക്കാരിന് കീഴിലുള്ള അർദ്ധസൈനിക വിഭാഗമായ സി എ പി എഫിനെ കേന്ദ്രഭരണ പ്രദേശത്ത് വിന്യസിക്കുന്നത് സംബന്ധിച്ച് അവലോകന യോഗം ചേര്‍ന്ന ശേഷം ജമ്മു കശ്മീരില്‍ നിന്ന് 10,000 പാരാമിലിട്ടറി സൈന്യത്തെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ തീരുമാന പ്രകാരം 40 കമ്പനി സിആര്‍പിഎഫ്, 20 വീതം ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്ബി സൈനികരെയാണ്താഴ് വരയില്‍ നിന്ന് പിന്‍വലിക്കുന്നത്.

കേന്ദ്രസർക്കാർ ഇന്ത്യൻ ഭരണഘടനയിൽ നിന്നും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നതിന് മുന്‍പ് ജോലിചെയ്തിരുന്ന സ്ഥലങ്ങളിലേക്കാണ് ഇവരെ ഇപ്പോൾ തിരിച്ചയക്കുന്നത്.അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നതോടെ, ഇനിമുതൽ സിആര്‍പിഎഫിന് കാശ്മീര്‍ താഴ്വരയില്‍ 60 ഓളം ബറ്റാലിയനുകളായിരിക്കും ഉണ്ടായിരിക്കുക.