ധോണിക്കായി വിരമിക്കല്‍ മത്സരം സംഘടിപ്പിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു

single-img
19 August 2020

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായിരുന്ന മഹേന്ദ്രസിംഗ് ധോണിക്ക് വേണ്ടി വിരമിക്കല്‍ മത്സരം സംഘടിപ്പിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു. നടക്കാനിരിക്കുന്ന ഐപിഎല്ലിന് ശേഷമായിരിക്കും ഈ മാച്ച് സംഘടിപ്പിക്കുക എന്നാണ് വിവരം. പക്ഷെ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ല.

വിരമിക്കല്‍ മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ധോണിയുമായി സംസാരിക്കുമെന്നും ഐപിഎല്ലിനിടയില്‍ തന്നെ ഇതില്‍ സ്ഥിരീകരണം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ ഐഎഎന്‍എസിനോട് പറഞ്ഞു.ധോണിക്ക് അര്‍ഹമായ വിടവാങ്ങല്‍ ചടങ്ങ് നല്‍കേണ്ടതുണ്ടെന്നും അതിന് ധോണി സമ്മതിച്ചാലും ഇല്ലെങ്കിലും നല്‍കുമെന്നും അദ്ദേഹം പറയുകയുണ്ടായി .