‘ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍’ യുഗം അവസാനിക്കുന്നു; പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

single-img
18 August 2020

ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും പഴക്കമുള്ള ബ്രൌസിംഗായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ യുഗം അവസാനിക്കുന്നു. സെപ്തംബർ മാസത്തോടെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അവസാനിപിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.

ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 ഉം അതിന് അനുബന്ധമായ ആപ്പുകളും 2021 ഓഗസ്റ്റ് 17, ല്‍ അവസാനിക്കുമെന്ന് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും വേഗത കുറഞ്ഞ ബ്രൌസര്‍ എന്ന് പേരുള്ള ഒന്നാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍.

മൈക്രോസോഫ്റ്റ് പ്രഖ്യാപനത്താൽ ടെക് ലോകത്തിന് വലിയ നഷ്ടമൊന്നുമില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിക്കുകയും ചെയ്തു. മെക്രോസോഫ്റ്റ് അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ കൂടെയാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 1995 ഓഗസ്റ്റിൽ ആദ്യം പുറത്തിറക്കിയത്. പിന്നീട് 2002-2003 കാലയളവില്‍ ഏതാണ്ട് 95 ശതമാനം കമ്പ്യൂട്ടറുകളിലും ബ്രൗസറുകളായി ഉപയോഗിച്ചിരുന്നത് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആയിരുന്നു.