ജയസൂര്യ ചിത്രം ജോണ്‍ ലൂഥര്‍; നായികമാരാകുന്നത് അതിഥി രവിയും തന്‍വി റാമും

single-img
18 August 2020

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ജോണ്‍ ലൂഥറില്‍ അതിഥി രവിയും തന്‍വി റാമും നായികമാരായെത്തുന്നു . കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്. അഭിജിത്ത് ജോസഫ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ഈ സിനിമ അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിർമ്മിക്കുന്നത്ത്.

സംഗീതം- ഷാൻ റഹ്‌മാൻ. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ് നിർവ്വഹിക്കുന്നു. കേന്ദ്ര കഥാപാത്രങ്ങൾക്ക് പുറമെ ദീപക് പറമ്പോല്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി എന്നിവരാണ് ഇതിലെ മറ്റു താരങ്ങള്‍.