പിഎസ്സി നിയമനങ്ങള്‍ക്ക് ഇനി രണ്ടു പരീക്ഷ; പരീക്ഷാരീതി അടിമുടി മാറുന്നു
പിഎസ്സി പരീക്ഷ ഇനി മുതല്‍ രണ്ടു ഘട്ടമായിട്ടായിരിക്കും നടക്കുക. ആദ്യ ഘട്ടത്തില്‍ സ്ക്രീനിംഗ് ടെസ്റ്റ് നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ക്കാണ് രണ്ടാം ഘട്ട പരീക്ഷയ്ക്ക് യോഗ്യത ലഭിക്കുക.പിഎസ്സി ചെയര്മാന് എം.കെ. സക്കീര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്ന തസ്തികകള്‍ക്കാണ് പുതിയ പരിഷ്കരണം ബാധകമാകുന്നത്. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികകള്‍ക്ക് വെവ്വേറ തലത്തിലുള്ള പരീക്ഷകളാണ് ഉണ്ടാവുക. സ്ക്രീനിംഗ് ടെസ്റ്റിലെ മാര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ലെന്നും എം. കെ സക്കീർ അറിയിച്ചു. മെയിന്‍ പരീക്ഷയ്ക്ക് അനുസൃതമായ ചോദ്യങ്ങള്‍ ഉണ്ടാകും. നീട്ടിവച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതലാണ് നടത്തുക.