മഹാമാരിയും ദുരന്തവുമുണ്ടായാൽ അ​തി​നെ എ​ങ്ങ​നെ ത​ര​ണം ചെ​യ്യ​ണ​മെ​ന്നു ബെെഡന് അറിയാം: മിഷേൽ ഒബാമ

single-img
18 August 2020

അമേരിക്കൻ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന് ഉ​റ​ച്ച പി​ന്തു​ണ​യു​മാ​യി മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യു​ടെ ഭാ​ര്യ മി​ഷേ​ൽ ഒ​ബാ​മ രംഗത്തെത്തി.വൈ​സ്പ്ര​സി​ഡ​ന്‍റ് ആ​യി​രി​ക്കെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ആ​ളാ​ണ് ബൈ​ഡ​നെ​ന്നും പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ൽ ഉ​ജ്ജ്വ​ല​മാ​യി പ്ര​വ​ർ​ത്തി​ക്ക​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കു​മെ​ന്നും അ​വ​ർ ചൂണ്ടിക്കാട്ടി. 

ഒ​രു മ​ഹ​മാ​രി ഉ​ണ്ടാ​യാ​ൽ, ദു​ര​ന്തം ഉ​ണ്ടാ​യാ​ൽ അ​തി​നെ എ​ല്ലാം എ​ങ്ങ​നെ ത​ര​ണം ചെ​യ്യ​ണ​മെ​ന്നും രാ​ജ്യ​ത്തെ എ​ങ്ങ​നെ മു​ന്നോ​ട്ട് ന​യി​ക്ക​ണ​മെ​ന്നും ബൈ​ഡ​ന് ന​ല്ല ധാ​ര​ണ​യു​ണ്ടെന്നു മി​ഷേ​ൽ പറഞ്ഞു. 

സ​ത്യം പ​റ​യു​ക​യും സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​സി​ഡ​ന്‍റാ​യി​രി​ക്കും ബൈ​ഡ​ൻ. ന​ല്ല വി​ശ്വാ​സ​ങ്ങ​ളാ​ണ് ബൈ​ഡ​നെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ് ഘ​ട​ന​യെ എ​ങ്ങ​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ന​ന്നാ​യി അ​റി​യാം- അ​വ​ർ പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടിയാ​യു​ള്ള ക​ണ്‍​വെ​ൻ​ഷ​നു​ക​ളു​ടെ ഭാ​ഗ​മാ​യി മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് മി​ഷേ​ൽ ഒ​ബാ​മ ജോ ​ബൈ​ഡ​ൻ വി​ജ​യി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​ക​ൾ വി​വ​രി​ച്ച​ത്.