യുപി ആരോ​ഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
18 August 2020

യുപിയിലെ ആരോ​ഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി അതുൽ ​ഗാർ​ഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് താനുമായി ഇടപഴകിയവർ എത്രയും വേ​ഗം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

‘ഈ മാസം15 ന് നടത്തിയ ആർടിപിസിആർ പരിശോധനയിൽ എനിക്ക് കൊവിഡ് നെ​ഗറ്റീവായിരുന്നു പരിശോധനാ ഫലം. പക്ഷെ കഴിഞ്ഞ ദിവസം നടത്തിയ റാപിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടു. ഓ​ഗസ്റ്റ് 16നും 18നും ഇടയിൽ ഞാനുമായി ഇടപഴകിയവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം.’ – അദ്ദേഹം ട്വീറ്റ് ചെയ്തു.

നേരത്തെ, യുപിയിൽ രണ്ട് മന്ത്രിമാർ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മരണപ്പെട്ടിരുന്നു.സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി കമൽ റാണി വരുൺ, ചേതൻ ചൗഹാൻ എന്നിവരാണ് മരിച്ചത്.