കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത 10 പേർക്കു കൂടി കോവിഡ്

single-img
18 August 2020

കരിപ്പൂര്‍ വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. നെടിയിരിപ്പ് സ്വദേശികളായ ആറുപേര്‍ക്കും നാല് കൊണ്ടോട്ടിക്കാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്ക് ഞായറാഴ്ച രോഗം കണ്ടെത്തിയിരുന്നു.

കരിപ്പൂരില്‍ അപകടത്തിന് ഇടയാക്കിയ വിമാനത്തില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെട 150 ഓളം പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഈ മാസം ഏഴിനായിരുന്നു വിമാനപകടം. 

വിമാനപകടത്തെ തുടര്‍ന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്.