ഫേ​സ്ബു​ക്ക് ഇ​ന്ത്യ​യു​ടെ പോ​ളി​സി ഡ​യ​റ​ക്ട​റെ ഡ​ൽ​ഹി നി​യ​മ​സ​ഭാ സ​മി​തി വി​ളി​ച്ചു വ​രു​ത്തും

single-img
18 August 2020

ഫേ​സ്ബു​ക്ക്- ബിജെപി ബന്ധമെന്ന ആരോപണം ചൂടുപിടിക്കുന്നു. ഇതിനെത്തുടർന്ന് ഫേ​സ്ബു​ക്ക് ഇ​ന്ത്യ​യു​ടെ പോ​ളി​സി ഡ​യ​റ​ക്ട​ർ അം​ഖി ദാ​സി​നെ ഡ​ൽ​ഹി നി​യ​മ​സ​ഭാ സ​മി​തി വി​ളി​ച്ചു വ​രു​ത്തും. ഡ​ൽ​ഹി ക​ലാ​പ​ത്തി​ലേ​ക്ക് ന​യി​ച്ച വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ഫേ​സ്ബു​ക്ക് വേ​ദി​യാ​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ ക​ണ്ണു​വ​ച്ച് ഫേ​സ്ബു​ക്ക് ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ, വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ത​ട​യി​ട്ടി​ല്ലെ​ന്ന് വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ൽ ക​ഴി​ഞ്ഞ​ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ഫേ​സ്ബു​ക്കി​നെ​തി​രേ കൂ​ടു​ത​ൽ ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സും രം​ഗ​ത്തെ​ത്തിയിരുന്നു. 

രാ​ജ്യ​ത്തെ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ല​ർ​ക്കും ഫേ​സ്ബു​ക്ക് ഫ​ണ്ടിം​ഗ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഏ​തൊ​ക്കെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് ന​ൽ​കി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​ൻ ഫേ​സ്ബു​ക്ക് ത​യാ​റാ​ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ മ​നീ​ഷ് തി​വാ​രി ഇന്ന് ആവശ്യപ്പെട്ടതും വിവാദമായിരുന്നു.