ബെെഡനേയും കമലയേയും ജയിപ്പിക്കരുത്, രാജ്യം മറ്റൊരു വെനസ്വേലയായി മാറും: ട്രംപ്

single-img
18 August 2020

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ജോ ​ബൈ​ഡ​നും ക​മ​ല ഹാ​രി​രും ഒ​രു കാ​ര​ണ​വ​ശാ​ലും ജ​യി​ക്കാ​ൻ അ​ർ​ഹ​ര​ല്ലെ​ന്നു ട്രംപ് പറഞ്ഞു. അ​വ​ർ ജ​യി​ച്ചാ​ൽ രാ​ജ്യം മ​റ്റൊ​രു വെ​ന​സ്വേ​ല ആ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്ക​വേയാണ് എതിരാളികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്തിയത്. ബൈ​ഡ​നും ക​മ​ല​യും ജ​യി​ക്കു​ന്ന എ​ന്ന​ത് ഏ​റെ അ​പ​ക​ട​മു​ള്ള കാ​ര്യ​മാ​ണ്. അ​തേ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ പോ​ലും ആ​കി​ല്ല- ട്രംപ് പറഞ്ഞു. 

റി​പ്പ​ബ്ലി​ക്ക​ൻ ത​ന്നെ​യാ​ണ് വി​ജ​യി​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടാ​ൻ മാ​ത്ര​മേ റി​പ്പ​ബ്ലി​ക്ക​ൻ​സ് തോ​ൽ​ക്കു​ക​യു​ള്ളുവെന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ധി​കാ​ര​ത്തി​ലേ​റി​യ നാ​ൾ മു​ത​ൽ ചൈ​ന, ക്യൂ​ബ, ബൊ​ളീ​വി​യ, വെ​ന​സ്വേ​ല എ​ന്നീ രാ​ജ്യ​ങ്ങ​ൾക്ക് എതിരെ രൂക്ഷവിമർശനങ്ങളാണ് ട്രംപ് ഉയർത്തുന്നത്.