ഐഎസുമായി ചേര്‍ന്ന് മെഡിക്കല്‍ ആപ്പ് വികസിപ്പിച്ചു; ബെംഗളൂരുവില്‍ ഡോക്ടറെ അറസ്റ്റ് ചെയ്ത് എൻഐഎ

single-img
18 August 2020

തീവ്ര ഇസ്ലാമിക സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന് അവര്‍ക്കായി മെഡിക്കല്‍ ആപ്പ് വികസിപ്പിച്ച ഡോക്ടറെ എൻഐഎ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ എംഎസ് രാമയ്യ മെഡിക്കൽ കോളേജിൽ ജോലി നോക്കിയിരുന്ന അബ്ദുർ റഹ്‌മാനാണ് അറസ്റ്റിലായത്.

കര്‍ണാടകയിലെ ബസവനഗുഡി സ്വദേശിയായ ഇയാൾ മുൻപ് സിറിയയിൽ ഐഎസ്ഐഎസ് ക്യാമ്പ് സന്ദർശിക്കുകയും ചെയ്തിരുന്നു. സംഘർഷമുണ്ടാകുന്ന മേഖലകളിൽ ഐഎസ് പ്രവർത്തകർക്ക് ഉപയോഗിക്കാനാണ് ഇയാൾ മെഡിക്കല്‍ ആപ്പ് വികസിപ്പിച്ചതെന്ന് എൻഐഎ അറിയിച്ചു.