ബിസിനസ് തര്‍ക്കം: മൂന്ന് പേരെ കാറിനുള്ളില്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

single-img
18 August 2020

ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന മൂന്ന് പേരെ കാറിനുള്ളില്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലെ തര്‍ക്കത്തെ തുടർന്ന് വേണുഗോപാല്‍ റെഡ്ഡി എന്നയാളാണ് കാറിന് തീയിട്ട ശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ടത്. ഇയാളുടെ സുഹൃത്തുക്കളായ ഗംഗാധര്‍, ഭാര്യ, മറ്റൊരു സുഹൃത്ത് എന്നിവർക്ക് നേരെയാണ് വധശ്രമം നടന്നത്.

ഗംഗാധറും പ്രതിയായ വേണുഗോപാല്‍ റെഡ്ഡിയും പഴയ കാറുകള്‍ വാങ്ങി മറിച്ചുവില്‍ക്കുന്ന ബിസിനസാണ് പ്രധാനമായും ചെയ്തിരുന്നത്. പക്ഷെ അവർക്ക് ഈ ബിസിനസില്‍ കാര്യമായി വിജയിക്കാനാവാതിരുന്നതിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു.

അതിന് ശേഷവും സുധാകര്‍ വേണുഗോപാലുമായി പലവട്ടം സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും സുധാകര്‍ വേണുഗോപാല്‍ വഴങ്ങാതിരുന്നപ്പോൾ ഒടുവില്‍ തിങ്കളാഴ്ച വൈകുന്നേരം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി വേണുഗോപാല്‍ എത്തുകയായിരുന്നു.

ഇവർ എല്ലാവരും ഗംഗാധറിന്റെ കാറിനുള്ളിലിരുന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്. ചർച്ചയ്ക്കിടെ സിഗരറ്റ് വലിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ വേണുഗോപാല്‍ മദ്യക്കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് കാറിന് തീ വെക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ മൂവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ സുധാകറിന്‍െ്‌റയും ഭാര്യയുടെയും പരുക്ക് സാരമുള്ളതല്ല. പക്ഷെ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ ആരോഗ്യനില ഇപ്പോൾ ഗുരുതരമാണ്.